Sunday, February 15, 2026
HomeNationalബെംഗളൂരുവിൽ കാറും KSRTC ബസ്സും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു: 4...

ബെംഗളൂരുവിൽ കാറും KSRTC ബസ്സും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു: 4 പേർ കോളേജ് വിദ്യാർത്ഥികൾ | Accident

ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സിൽ ഇടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. മരിച്ചവരിൽ നാലുപേർ കോളേജ് വിദ്യാർത്ഥികളാണ്. ദുർഗ പ്രസാദ്, കേശവ്, ലളിത്, ഹർഷിത്, ധനുഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.(5 youths die in car and KSRTC bus accident in Bengaluru)

തുംകൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡ് ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

മരിച്ച ഹർഷിതിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. ഇദ്ദേഹം സിസിടിവി ടെക്‌നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. മറ്റ് നാലുപേരും വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala