Friday, February 13, 2026
HomeCareerറേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് നിയമനം

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് നിയമനം

തിരുവനന്തപുരം :  റീജിയണൽ ക്യാൻസർ സെന്റർ റേഡിയോതെറാപ്പി ടെക്നോളജിസറ്റ് തസ്തികയിൽ 25,750 രൂപ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി എം.ആർ.ടി (എഇആർബി അംഗീകൃതം)/ എഇആർബിയുടെ അംഗീകാരമുള്ള തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 2 വർഷക്കാലയളവിലെ റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സിലുള്ള ഡിപ്ലോമ, കമ്പ്യൂട്ടർ വിഷയത്തിലുള്ള പരിജ്ഞാനം, ഇന്റൻസിറ്റി മോഡുലേറ്റഡ് റേഡിയോതെറാപ്പിയിലും (ഐഎംആർടി), ഇമേജ് ഗൈഡഡ് റേഡിയോതെറാപ്പിയിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി: 01.01.2026 ന് 41 വയസ് കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് ബാധകം. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17നകം ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് ഓഫീസുകളിലോ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala