കൊച്ചി : ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സുരക്ഷിത ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കുന്ന സ്വര്‍ണ പണയ വായ്പകള്‍ക്ക് ആക്സിസ് ബാങ്ക് തുടക്കം കുറിച്ചു. കുറഞ്ഞ ഡോക്യുമെന്‍റേഷനും അതിവേഗ പ്രോസസ്സിങും വഴി വ്യക്തിഗത സംരംഭകര്‍ക്ക് തങ്ങളുടെ സ്വര്‍ണ ആസ്തികളുടെ അടിസ്ഥാനത്തില്‍ ലിക്വിഡിറ്റി ലഭ്യമാക്കുന്നതാണ് പദ്ധതി.
ബാങ്കിന്‍റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും സ്വര്‍ണ പണയ സൗകര്യമുള്ള 3300-ല്‍ ഏറെ ശാഖകളിലൂടെ ഇതു പ്രയോജനപ്പെടുത്താം. അതാതു ദിവസം തന്നെ പണം ലഭ്യമാക്കുന്ന ഈ പദ്ധതി അനുസരിച്ച് ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണം ക്രെഡിറ്റു ചെയ്യും. 50,000 രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് അര്‍ഹതയ്ക്ക് അനുസൃതമായി ലഭ്യമാക്കുക. സ്വര്‍ണാഭരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഓവര്‍ഡ്രാഫ്റ്റ് എന്ന രീതിയിലാവൂം ഈ പദ്ധതി.
മൂല്യത്തിന്‍റെ 82 ശതമാനം വരെ ഇതനുസരിച്ചു വായ്പ ലഭിക്കും. എംഎസ്എംഇ വിഭാഗത്തില്‍ നേരിടുന്ന പ്രവര്‍ത്തന മൂലധന ലഭ്യതക്കുറവ് പരിഹരിക്കാന്‍ ഈ പദ്ധതി സഹായകമാകുമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഗ്രൂപ് എക്സിക്യൂട്ടീവും ഭാരത് ബാങ്കിങ് വിഭാഗം മേധാവിയുമായ ബിപിന്‍ സറാഫ് പറഞ്ഞു.



