ലാഹോർ: ട്വന്റി 20 ലോകകപ്പ് വിവാദത്തിൽ സൈന്യത്തെ വലിച്ചിഴച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ പേര് പരാമർശിച്ചുകൊണ്ട് നടത്തിയ വെല്ലുവിളി അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.(Asim Munir is not afraid of anything, Pakistan unnecessarily drags army into ICC T20 World Cup controversy)
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും, അതിന് തൊട്ടുമുമ്പ് നടത്തിയ പ്രസ്താവനയിൽ നഖ്‌വി കടുത്ത നിലപാടാണ് സ്വീകരിച്ചത്.ഐസിസിയുടെയോ ഇന്ത്യയുടെയോ ഭീഷണികൾ കണ്ട് താനോ പാക് സർക്കാരോ ഭയപ്പെടില്ലെന്ന് നഖ്‌വി വ്യക്തമാക്കി.
പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ പരാമർശിച്ചുകൊണ്ടായിരുന്നു നഖ്‌വിയുടെ വെല്ലുവിളി. “അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ, അദ്ദേഹം ഒന്നിനെയും ഭയപ്പെടാറില്ല” – നഖ്‌വി പറഞ്ഞു. 2025-ലെ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഫീൽഡ് മാർഷലായി ഉയർത്തപ്പെട്ട അസിം മുനീറിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നൽകിയത്.



