മലപ്പുറം: ചെമ്മാട് ഉള്ളിച്ചാക്കുകളുടെ മറവിൽ ലോറിയിൽ കടത്തിയ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അഞ്ചിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. നിലവിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.(Explosives seized from lorry in Malappuram, Police say there may be more than five suspects)
വണ്ടൂർ സ്വദേശിയുടെ പേരിലുള്ളതാണ് പിടിച്ചെടുത്ത ലോറി. എന്നാൽ ഇവരുടെ ഭർത്താവായ കർണാടക സ്വദേശിയാണ് വാഹനം കൈകാര്യം ചെയ്യുന്നത്. ഇയാൾ മുൻപും സമാനമായ കേസിൽ പിടിയിലായിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് കണ്ടെത്തി.
തമിഴ്‌നാട്ടിലെ സേലത്ത് നിന്നാണ് സ്ഫോടകവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. ക്വാറികളിലും മറ്റും പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഉഗ്രശേഷിയുള്ള വസ്തുക്കളാണ് ഇവ.



