കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത്. ഇത് സംബന്ധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം കോൺഗ്രസ് കോർ കമ്മിറ്റി ഔദ്യോഗികമായി പ്രമേയം പാസാക്കി.(Perambra seat should be taken over from Muslim League, Congress local leadership passes resolution)
കാലങ്ങളായി യു.ഡി.എഫ് ഘടകകക്ഷികൾ മത്സരിക്കുന്നതാണ് മണ്ഡലത്തിൽ മുന്നണിക്ക് തുടർച്ചയായ പരാജയമുണ്ടാകാൻ കാരണമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. പേരാമ്പ്രയിൽ പാർട്ടി നേരിട്ട് മത്സരിച്ചാൽ വിജയിക്കാൻ കഴിയുമെന്നാണ് പ്രാദേശിക നേതാക്കളുടെ വാദം.



