Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
Home⁠Tamil Nadu Electionവിജയ്‌യുടെ വാഹനം പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് | Vijay

വിജയ്‌യുടെ വാഹനം പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് | Vijay

🎙️ Latest Podcast

മധുര: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.(Election Flying Squad inspects Actor and TVK chief Vijay’s vehicle)

മധുരയിൽ നിന്നും റോഡ് മാർഗ്ഗം ശിവഗംഗയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോവുകയായിരുന്നു വിജയ്. അതിർത്തിയിലെ ചെക് പോയിന്റിൽ വെച്ച് ഉദ്യോഗസ്ഥർ വാഹനവ്യൂഹം തടയുകയും പരിശോധനയ്ക്കായി നിർദ്ദേശിക്കുകയുമായിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആയിരുന്നു നടപടി.

പരിശോധനയോട് പൂർണ്ണമായും സഹകരിച്ച വിജയ്, നടപടികൾ പൂർത്തിയാകുന്നത് വരെ വാഹനത്തിൽ കാത്തിരുന്നു. സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വാഹനം കടന്നുപോകാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.