ഫംഗ്-വോങ് ചുഴലിക്കാറ്റ് തായ്‌വാനിലേക്ക്: കനത്ത മഴ മുന്നറിയിപ്പ്; സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി | Typhoon Fung-wong

Typhoon Fung-wong
Published on

തായ്‌പേയ്: ഈ ആഴ്ചയുടെ അവസാനത്തോടെ ഫംഗ്-വോങ് ചുഴലിക്കാറ്റ് തായ്‌വാൻ കാരത്തോടും. മുൻകരുതൽ നടപടിയായി അധികൃതർ സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലികാറ്റിനെ തുടർന്ന് തിങ്കളാഴ്ച രാത്രി മുതൽ ദ്വീപിന്റെ വടക്ക്, കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി സെൻട്രൽ വെതർ അഡ്മിനിസ്ട്രേഷൻ (സിഡബ്ല്യുഎ) മുന്നറിപ്പ് നൽകിയിട്ടുണ്ട്. (Typhoon Fung-wong)

നിലവിൽ തായ്‌വാനിൽ നിന്ന് ഏകദേശം 580 കിലോമീറ്റർ തെക്കായിട്ടാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റിന്റെ ഏറ്റവും ശക്തമായ ആഘാതം ചൊവ്വാഴ്ച അനുഭവപ്പെടുമെന്നും ബുധനാഴ്ചയോടെ അത് തായ്‌വാനിലൂടെ നീങ്ങുമ്പോൾ ദുർബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വരെ ചുഴലിക്കാറ്റിന്റെ ബാഹ്യ ഭാഗങ്ങളും ശക്തമായ വടക്കുകിഴക്കൻ കാറ്റും ചേർന്ന് കീലുംഗ്, ഗ്രേറ്റർ തായ്‌പേയ് പ്രദേശം, കിഴക്കൻ തായ്‌വാൻ, തെക്കൻ ഹെങ്ചുൻ ഉപദ്വീപ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് കാരണമായേക്കാം. വ്യാഴാഴ്ചയോടെ ന്യൂനമർദ്ദം കുറയുമെന്നാണ് പ്രതീക്ഷ.

Summary: Typhoon Fung-Wong is rapidly approaching Taiwan, leading authorities to close schools and offices in several areas, including Guangfu Township (Hualien County), as a precautionary measure.

Related Stories

No stories found.
Times Kerala
timeskerala.com