തായ്‌വാന് സമീപം 29 ചൈനീസ് വിമാനങ്ങളെയും ഏഴ് കപ്പലുകളെയും കണ്ടെത്തി; തായ്‌വാനിൽ സൈനിക സമ്മർദ്ദം തുടരുന്നു | Taiwan

taiwan
Published on

തായ്‌പേയ്: തായ്‌വാൻ്റെ പ്രതിരോധ മന്ത്രാലയം രാജ്യത്തിൻ്റെ പരിസരത്ത് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) 29 സൈനിക വിമാനങ്ങളെയും ഏഴ് നാവിക കപ്പലുകളെയും കണ്ടെത്തിയതായി അറിയിച്ചു. നവംബർ 21, 2025 പ്രാദേശിക സമയം രാവിലെ 6 മണി വരെ നടത്തിയ നിരീക്ഷണത്തിലാണ് ചൈനയുടെ നീക്കങ്ങൾ കണ്ടെത്തിയത്. ചൈനീസ് വിമാനങ്ങളിൽ 17 എണ്ണം തായ്‌വാൻ കടലിടുക്കിലെ മധ്യരേഖ കടന്ന് തായ്‌വാൻ്റെ വടക്കൻ, മധ്യ, തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചു.

തായ്‌വാൻ സേന സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും, അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം എക്‌സിൽ കുറിച്ചിരുന്നു. ഏതാനം ദിവസങ്ങൾക്ക് മുൻപും 24 ചൈനീസ് വിമാനങ്ങളെയും കപ്പലുകളെയും തായ്‌വാന്റെ അതിർത്തിയിലായി കണ്ടെത്തിയിരുന്നു. അതിൽ 16 എണ്ണം മധ്യരേഖ കടന്ന് തായ്‌വാൻ്റെ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിലേക്ക് പ്രവേശിച്ചിരുന്നു. ചൈന തായ്‌വാനുമേൽ നടത്തുന്ന സൈനിക സമ്മർദ്ദത്തിൻ്റെ ഭാഗമായാണ് ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ ആവർത്തിക്കുന്നത്.

Summary

Taiwan's Ministry of National Defense (MND) detected 29 Chinese military aircraft and seven naval vessels operating around its territory as of Friday morning. Of the 29 aircraft sorties, 17 crossed the median line of the Taiwan Strait and entered Taiwan's northern, central, and southwestern Air Defence Identification Zone (ADIZ).

Related Stories

No stories found.
Times Kerala
timeskerala.com