കാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യ; 2025 മുതൽ എല്ലാവർക്കും സൗജന്യമായി നൽകുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം | Russia claims to have developed cancer vaccine

കാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യ; 2025 മുതൽ എല്ലാവർക്കും സൗജന്യമായി നൽകുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം | Russia claims to have developed cancer vaccine
Published on

മോസ്കോ: കാൻസർ വാക്സിൻ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി റഷ്യ. 2025 ൻ്റെ തുടക്കത്തോടെ ഇത് രോഗികൾക്ക് സൗജന്യമായി ലഭ്യമാകുമെന്നാണ് റഷ്യയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.(Russia claims to have developed cancer vaccine)

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ ക്യാൻസറിനുള്ള വാക്സിൻ കണ്ടെത്താനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ചില സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ 'മെലനോമ' എന്ന മാരകമായ ത്വക്ക് കാൻസറിനുള്ള വാക്സിൻ കണ്ടെത്താനുള്ള ഗവേഷണത്തിൻ്റെ പകുതി പിന്നിട്ടതായും റിപ്പോർട്ടുകളുണ്ട്. അതുപോലെ, കാൻസർ വാക്സിനുകൾ വികസിപ്പിക്കുന്നതിനായി റഷ്യൻ ഗവേഷകർ ഈ രംഗത്ത് സജീവമായി പ്രവർത്തിച്ച് വരികയായിരുന്നു.

അടുത്തിടെ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു, "റഷ്യൻ ശാസ്ത്രജ്ഞർ ക്യാൻസറിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണ്, ഇത് രോഗികളുടെ ഉപയോഗത്തിന് ഉടൻ ലഭ്യമാകും." എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിനു പിന്നാലെയാണ് , ഇന്ന് (ഡിസം. 18) ഞങ്ങൾ ഒരു കാൻസർ വാക്സിൻ വികസിപ്പിച്ചെടുത്തതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ക്യാൻസറിനെതിരെ ഞങ്ങൾ സ്വന്തമായി എൻആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ജനങ്ങൾക്ക് സൗജന്യമായി നൽകും എന്നാണ് ഇതിനെക്കുറിച്ച്, റഷ്യയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ റേഡിയോളജിക്കൽ മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ പറഞ്ഞത്.

ക്യാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നതിനിടെയാണ് ഇത്തരത്തിൽ ആശ്വാസകരമായ ഒരു വാർത്ത പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്.

Related Stories

No stories found.
Times Kerala
timeskerala.com