
ഗിൽജിത്-ബാൾട്ടിസ്ഥാൻ: ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു(helicopter crashes). അപകടത്തിൽ 2 പൈലറ്റുമാരും 3 സാങ്കേതിക ജീവനക്കാരും ഉൾപ്പടെ 5 സൈനികർ കൊല്ലപ്പെട്ടു.
തോർ വാലിയിലെ ഹുദൂർ ഗ്രാമ പ്രദേശത്തെ ഹെലിപാഡിൽ പരീക്ഷണ ലാൻഡിംഗിനിടെയാണ് അപകടം നടന്നത്. അതേസമയം, ഹെലികോപ്റ്റർ അപകട സമയം പതിവ് പരിശോധനകളിലായിരുന്നു.
അപകടത്തിന്റെ ശരിയായ കാരണം അന്വേഷിക്കുകയാണെന്ന് ഡയമർ സീനിയർ പോലീസ് സൂപ്രണ്ട് അബ്ദുൾ ഹമീദ് അറിയിച്ചു.