Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeNationalUP ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലിക്കോപ്റ്ററിന് അടിയന്തര ലാൻഡിംഗ്...

UP ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലിക്കോപ്റ്ററിന് അടിയന്തര ലാൻഡിംഗ് | Helicopter

🎙️ Latest Podcast

ലഖ്‌നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് പുക ഉയർന്നതാണ് അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചത്. ഉപമുഖ്യമന്ത്രിയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.(Helicopter carrying UP Deputy Chief Minister makes emergency landing)

ലഖ്‌നൗവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്ക് പോകുകയായിരുന്നു ഉപമുഖ്യമന്ത്രി. യാത്ര തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ ഹെലികോപ്റ്ററിൽ പുക കണ്ടതിനെത്തുടർന്ന് പൈലറ്റ് ഉടൻ തന്നെ ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.

അടിയന്തര ലാൻഡിംഗിൽ ആർക്കും പരിക്കുകളില്ല. ഉപമുഖ്യമന്ത്രിയെ സുരക്ഷിതമായി വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലേക്ക് മാറ്റി. ഹെലികോപ്റ്ററിലുണ്ടായ സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിദഗ്ധ സംഘം പരിശോധന ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.