Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeWorldഖത്തറിലെ സൈനിക ഹെലികോപ്റ്റർ അപകടം: 6 മരണമെന്ന് സ്ഥിരീകരണം, ഒരാൾക്കായി തിരച്ചിൽ...

ഖത്തറിലെ സൈനിക ഹെലികോപ്റ്റർ അപകടം: 6 മരണമെന്ന് സ്ഥിരീകരണം, ഒരാൾക്കായി തിരച്ചിൽ | Military helicopter crash

🎙️ Latest Podcast

ദോഹ: ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ സമുദ്രാതിർത്തിയിൽ തകർന്നുവീണ് ആറ് പേർ കൊല്ലപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടസമയത്ത് ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കാണാതായ ഒരാൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.(Military helicopter crash in Qatar, 6 confirmed dead)

പുലർച്ചെയുണ്ടായ അപകടത്തിന് പിന്നിൽ സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം. സംയുക്തമായാണ് കാണാതായ ആൾക്കായി തിരച്ചിൽ നടത്തുന്നത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അതേസമയം, പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ പോരാട്ടം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിൽ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ മൂന്ന് നില കെട്ടിടം ഉൾപ്പെടെ നിരവധി പാർപ്പിട സമുച്ചയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.