ടെഹ്‌റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ സ്മരണാർത്ഥം ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ ഹാളിൽ ഇന്ന് രാത്രി പത്ത് മണി മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക അനുസ്മരണ ചടങ്ങുകൾ ആരംഭിക്കും (Khamenei Commemoration Ceremony). ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുയായികൾ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖമേനിയുടെ വിലാപയാത്രയെയും സംസ്‌കാര ചടങ്ങുകളെയും കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ ഉടൻ തന്നെ അധികൃതർ പുറത്തുവിടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ അതീവ സുരക്ഷാ വലയത്തിലായിരിക്കും ഈ ചടങ്ങുകൾ നടക്കുക .ഇറാൻ വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരിക്കും ഇതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
Summary: A three-day commemoration ceremony for the late Iranian Supreme Leader Ayatollah Ali Khamenei will begin tonight at the Grand Mosalla of Tehran.

