

സാന്റിയാഗോ: ചിലിയുടെ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ ജോസ് അന്റോണിയോ കാസ്റ്റിനെ (Jose Antonio Kast) രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. സംഘടിത കുറ്റകൃത്യങ്ങളും കുടിയേറ്റവും സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ മുതലെടുത്തുകൊണ്ടാണ് കാസ്റ്റിന്റെ ചരിത്ര വിജയം.1990-ൽ സൈനിക സ്വേച്ഛാധിപത്യം അവസാനിച്ചതിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വലതുപക്ഷ മാറ്റമാണിത്.
ഞായറാഴ്ച നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ കാസ്റ്റ് 58% വോട്ടുകൾ നേടി വിജയിച്ചു. സർക്കാർ പിന്തുണയുള്ള ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജീനറ്റ് ജാര 42% വോട്ടുകൾ മാത്രമാണ് നേടിയത്. രാജ്യത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, കുടിയേറ്റം എന്നിവയെക്കുറിച്ചുള്ള വോട്ടർമാരുടെ ഭയമാണ് കാസ്റ്റിൻ്റെ വിജയത്തിന് പ്രധാന കാരണം എന്ന വിലയിരുത്തൽ.
കാസ്റ്റിൻ്റെ പ്രഖ്യാപനങ്ങൾ
അതിർത്തികളിൽ മതിൽ നിർമ്മിക്കും എന്നതായിരുന്നു കാസ്റ്റിൻ്റെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. ഇത് കൂടാതെ, കുറ്റകൃത്യങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിക്കൽ. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കൽ."സുരക്ഷയില്ലാതെ സമാധാനമില്ല. സമാധാനമില്ലാതെ ജനാധിപത്യമില്ല. ജനാധിപത്യമില്ലാതെ സ്വാതന്ത്ര്യമില്ല. ചിലി കുറ്റകൃത്യങ്ങളിൽ നിന്നും ഭയത്തിൽ നിന്നും വിമുക്തമാകും" എന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇക്വഡോറിലെ ഡാനിയേൽ നോബോവ, എൽ സാൽവഡോറിലെ നായിബ് ബുക്കേലെ, അർജൻ്റീനയിലെ ജാവിയർ മിലേയി എന്നിവർക്ക് ശേഷം ലാറ്റിനമേരിക്കയിൽ അധികാരത്തിൽ വരുന്ന അടുത്ത വലതുപക്ഷ നേതാവാണ് കാസ്റ്റ്.
Jose Antonio Kast, the candidate of the far-right Republican Party, won Chile's presidential runoff election with a commanding 58% of the vote, marking the country's sharpest shift to the right since 1990. His victory over leftist candidate Jeannette Jara (42%) was largely driven by voter anxieties over rising crime and immigration.