ടെൽ അവീവ്/ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക തലപ്പത്തുള്ള പ്രധാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ (Mohammad Pakpour Killed). ഐ.ആർ.ജി.സി കമാൻഡർ മുഹമ്മദ് പാക്പുർ ആണ് കൊല്ലപ്പെട്ടത്. മുൻ കമാൻഡർ ഹുസൈൻ സലാമി വധിക്കപ്പെട്ടതിനെത്തുടർന്ന് 260 ദിവസങ്ങൾക്ക് മുൻപാണ് പാക്പുർ ഈ പദവി ഏറ്റെടുത്തത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ ഫോക്സ് ന്യൂസിനോട് (Fox News) വെളിപ്പെടുത്തി. ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക വസതി (കൊട്ടാരം) മിസൈലാക്രമണത്തിൽ പൂർണ്ണമായും തകർന്നതായി ഇസ്രായേലി മാധ്യമമായ ‘ചാനൽ 12’ റിപ്പോർട്ട് ചെയ്തു. ആക്രമണ സമയത്ത് ഖമനേയി അവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇറാന്റെ സൈനിക വീര്യത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് മുഹമ്മദ് പാക്പുരിന്റെ മരണം വിലയിരുത്തപ്പെടുന്നത്.
ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ഓരോന്നായി തകർക്കപ്പെടുന്നതോടെ പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധത്തിനുള്ള സാധ്യത ഏറിവരികയാണ്. ഖമനേയിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായും സൂചനകളുണ്ട്.
Story Summary: IRGC Commander Mohammad Pakpour was reportedly killed in joint US-Israeli airstrikes on Iran. Pakpour, who led the Revolutionary Guard for 260 days following Hossein Salami’s assassination, was a key figure in Iran’s military. Reports suggest that Ali Khamenei’s palace was destroyed in the attack, though his whereabouts remain unconfirmed. Israeli officials stated that Khamenei and President Masoud Pezeshkian were primary targets.

