HomeWorldചർച്ചകൾക്കിടെ ഹോർമുസിൽ ഇറാൻ്റെ മിസൈൽ പരീക്ഷണം: ജലപാതയുടെ ചില ഭാഗങ്ങൾ അടച്ചിട്ടു,...

ചർച്ചകൾക്കിടെ ഹോർമുസിൽ ഇറാൻ്റെ മിസൈൽ പരീക്ഷണം: ജലപാതയുടെ ചില ഭാഗങ്ങൾ അടച്ചിട്ടു, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഖമേനി | Iran

ടെഹ്‌റാൻ: അമേരിക്കയുമായി ജനീവയിൽ നിർണ്ണായകമായ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ അപ്രതീക്ഷിത സൈനികാഭ്യാസവുമായി ഇറാൻ. എലൈറ്റ് റെവല്യൂഷണറി ഗാർഡ്‌സ് കടലിടുക്കിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായും ജലപാതയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചതായും റിപ്പോർട്ട് ചെയ്തു.(Iran’s missile test in Hormuz amid talks)

ഇറാന്റെ തീരപ്രദേശങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ ഹോർമുസ് കടലിടുക്കിലെ നിശ്ചിത ലക്ഷ്യങ്ങളിൽ കൃത്യമായി പതിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. പരീക്ഷണത്തെത്തുടർന്ന് ചൊവ്വാഴ്ച മണിക്കൂറുകളോളം ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടു.

ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിലാണ് ചർച്ചകൾ നടക്കുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചിയും അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

Clickable Info Box