
വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികതിക്രമം നടത്തിയ ഇന്ത്യൻ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു(Sexual assault). അമേരിക്കയിലെ ഫീനിക്സിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മുൻ ബിഹേവിയറൽ ഹെൽത്ത് ടെക്നീഷ്യനായ ജയ്ദീപ് പട്ടേൽ(31) ആണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്നും 1,200 ലധികം കുട്ടികളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും പോലീസ് കണ്ടെത്തി. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് കണ്ടെടുത്ത 9 വീഡിയോ ഫയലുകളിൽ, ഹൈസ്കൂൾ പ്രായത്തിലുള്ള പെൺകുട്ടികളുമായി ഇയാൾ ലൈംഗിക പെരുമാറ്റം നടത്തിയതിന്റെ രേഖകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അതേസമയം, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 9 കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്.