Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeWorldഇറാഖിൽ തകർന്ന് വീണത് US ഇന്ധന ടാങ്കർ വിമാനം: 4 സൈനികർ...

ഇറാഖിൽ തകർന്ന് വീണത് US ഇന്ധന ടാങ്കർ വിമാനം: 4 സൈനികർ കൊല്ലപ്പെട്ടു | US

🎙️ Latest Podcast

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈന്യത്തിന്റെ ഇന്ധന ടാങ്കർ വിമാനം തകർന്ന് വീണ് നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട രണ്ട് സൈനികരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. യുഎസ് സെൻട്രൽ കമാൻഡ് അപകടവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.(Four killed after US refueling plane crashes in Iraq, military confirms)

ബോയിംഗ് കെസി-135 സ്ട്രാറ്റോടാങ്കർ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ചയാണ് വിമാനം തകർന്നു വീണത്. വിമാനം തകരാൻ കാരണം ശത്രുരാജ്യങ്ങളുടെ ആക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതായ രണ്ട് സൈനികർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്. കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 24 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്ന് യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. കുടുംബാംഗങ്ങളെ വിവരം അറിയിക്കുന്നതിനാണ് ഈ കാലതാമസമെടുക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.