

ബീജിംഗ്: ഈ വർഷം ആദ്യം സമുദ്രത്തിനടിയിലെ ആശയവിനിമയ കേബിളുകൾ തകരാറിലാക്കിയ സംഭവത്തിന് പിന്നിൽ തായ്‌വാൻ പൗരന്മാരായ രണ്ട് കള്ളക്കടത്തുകാരാണെന്ന് ചൈനീസ് (China) അധികൃതർ ബുധനാഴ്ച (ഡിസംബർ 24) അറിയിച്ചു. തായ്‌വാനിലെ പെൻഗു ദ്വീപിനും പ്രധാന ഭൂപ്രദേശത്തിനുമിടയിലുള്ള 'TP3' എന്ന കേബിൾ തകർത്ത സംഭവത്തിലാണ് ചൈനയുടെ പുതിയ വെളിപ്പെടുത്തൽ.
ചൈനീസ് ജീവനക്കാരുള്ള 'ഹോങ് തായ് 58' (Hong Tai 58) എന്ന കപ്പൽ നിയന്ത്രിച്ചിരുന്നത് ചിയാൻ, ചെൻ എന്നീ കുടുംബപ്പേരുകളുള്ള രണ്ട് തായ്‌വാൻ പൗരന്മാരാണെന്ന് ചൈനീസ് സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇവർ ശീതീകരിച്ച ഭക്ഷണസാധനങ്ങൾ നിയമവിരുദ്ധമായി കടത്തുന്ന സംഘത്തിന്റെ തലവന്മാരാണെന്നും ചൈന ആരോപിക്കുന്നു. ഈ രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 250,000 യുവാൻ (ഏകദേശം 30 ലക്ഷം രൂപ) ചൈന ഇനാം പ്രഖ്യാപിച്ചു. ഇവർ 2014 മുതൽ ചൈനയുടെ വാണ്ടഡ് ലിസ്റ്റിലുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി.
തായ്‌വാൻ കോടതി ജൂൺ മാസത്തിൽ ഈ കപ്പലിന്റെ ചൈനീസ് ക്യാപ്റ്റനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. കേബിളുകൾ മനഃപൂർവ്വം തകർത്തതിനാണ് ഇയാളെ ശിക്ഷിച്ചത്. ചൈനയുടെ പുതിയ വാദങ്ങൾ തള്ളിക്കളഞ്ഞ തായ്‌വാൻ, വ്യക്തമായ തെളിവുകളില്ലാതെ കുറ്റപ്പെടുത്തുന്നത് സാംസ്കാരികമായ നടപടിയല്ലെന്നും, ഇതൊരു രാഷ്ട്രീയ നീക്കമാണെന്നും പ്രതികരിച്ചു.
Chinese authorities have identified two Taiwanese citizens as the masterminds behind a smuggling operation that damaged subsea cables earlier this year. According to the investigation by China's Weihai public security bureau, the individuals controlled the Chinese-crewed vessel Hong Tai 58, which was found to have severed cables off Taiwan. While Taiwan had already convicted the vessel's captain for intentional damage, China has now issued a bounty of 250,000 yuan for information on the Taiwanese suspects, a move Taiwan dismisses as political manipulation