

ബീജിംഗ്: തായ്‌വാനെക്കുറിച്ചുള്ള ജപ്പാൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങളെത്തുടർന്ന് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ, തങ്ങളുടെ പൗരന്മാർ ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശവുമായി ചൈന. ജപ്പാൻ പ്രധാനമന്ത്രി സാനെ തകൈച്ചി നവംബർ 7-ന് പാർലമെൻ്റിൽ വെച്ച്, ചൈന അവകാശപ്പെടുന്ന തായ്‌വാനെതിരെ സൈനികാക്രമണം ഉണ്ടായാൽ ജപ്പാന്റെ ഭാഗത്തു നിന്ന് പ്രതിരോധ നീക്കം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു.
ചൈന തായ്‌വാൻ ആക്രമിക്കാൻ ശ്രമിച്ചാൽ "കൂട്ടായ സ്വയം പ്രതിരോധം" എന്ന അവകാശം ഉപയോഗിച്ച് ജപ്പാനിൽ നിന്നും സൈന്യത്തെ അയക്കാൻ ഇത് കാരണമാകുമെന്നും സാനെ തകൈച്ചി പറഞ്ഞിരുന്നു. ജപ്പാൻ പ്രധാന മാദ്രിയുടെ ഈ പ്രസ്താവനയാണ് ചൈനയെ പ്രകോപിപ്പിച്ചത്. "ജപ്പാനിലെ നേതാക്കൾ തായ്‌വാനെക്കുറിച്ച് പരസ്യമായി പ്രകോപനപരമായ പരാമർശങ്ങൾ നടത്തി, ഇത് ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെ അന്തരീക്ഷം തകർത്തു," എന്നും "ഇത് ജപ്പാനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്നു," എന്നും ചൈനയുടെ എംബസി അറിയിച്ചു.
ചൈന ജപ്പാൻ അംബാസഡറെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. കൂടാതെ, ചൈനീസ് കോൺസൽ ജനറൽ സാനെ തകൈച്ചിയെ സൂചിപ്പിച്ചു കൊണ്ട് നടത്തിയ അനുചിതമായ ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിനെത്തുടർന്ന് ജപ്പാൻ ചൈനയുടെ അംബാസഡറെയും വിളിച്ചുവരുത്തിയിരുന്നു. 1945 വരെ ജപ്പാൻ പതിറ്റാണ്ടുകളായി കൈവശപ്പെടുത്തിയിരുന്ന തായ്‌വാൻ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നത്. ചൈനയും ജപ്പാനും പ്രധാന വ്യാപാര പങ്കാളികളാണ്, എന്നാൽ പ്രാദേശിക മത്സരങ്ങളെയും സൈനിക ചെലവുകളെയും ചൊല്ലിയുള്ള ചരിത്രപരമായ അവിശ്വാസവും സംഘർഷവും പലപ്പോഴും ആ ബന്ധങ്ങൽ വിള്ളൽ ഉണ്ടാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിനൊടുവിലാണ് പൗരന്മാരോട് ജപ്പാനിലേക്ക് പോകരുത്ത് എന്ന് മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നൽകിയിരിക്കുന്നത്.
China has advised its citizens to avoid traveling to Japan, escalating a diplomatic dispute triggered by remarks from Japanese Prime Minister Sanae Takaichi regarding a potential military response if force is used against Taiwan.