ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സി ബി എസ് ഇ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.(CBSE exams cancelled in Middle East)
2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. നേരത്തെ മാറ്റിവെച്ച പരീക്ഷകളും ഇതിൽ ഉൾപ്പെടും. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാർച്ച് 2 മുതൽ 11 വരെ നടക്കേണ്ടിയിരുന്ന പത്താം ക്ലാസ് പരീക്ഷകൾ ബോർഡ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
ഫലം ഏത് രീതിയിൽ നിർണ്ണയിക്കുമെന്ന് പിന്നീട് അറിയിക്കും. അക്കാദമിക് നിലവാരം ഉറപ്പാക്കിക്കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് ദോഷകരമാവാത്ത രീതിയിലുള്ള മൂല്യനിർണ്ണയ രീതിയാകും സ്വീകരിക്കുകയെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി

