ന്യൂയോർക്ക്: ഉപയോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി പുത്തൻ എഐ (AI) അധിഷ്ഠിത ഫീച്ചറുമായി ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ (Amazon Alexa for Shopping). ‘അലക്സ ഫോർ ഷോപ്പിങ്’ (Alexa for Shopping) എന്നാണ് ഈ പുതിയ സേവനത്തിന്റെ പേര്. ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും മുൻപത്തെ ഷോപ്പിംഗ് രീതികളും വിശകലനം ചെയ്ത് അവർക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ ഈ ഫീച്ചർ സഹായിക്കും.
ആമസോണിന്റെ നിലവിലുണ്ടായിരുന്ന ചാറ്റ്ബോട്ട് ‘റൂഫസ്’ (Rufus), ‘അലക്സ പ്ലസ്’ എന്നിവയുടെ സാങ്കേതിക മികവ് സംയോജിപ്പിച്ചാണ് പുതിയ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത്.ഉപയോക്താക്കളുടെ ഷോപ്പിംഗ് ഹിസ്റ്ററിയും മുൻഗണനകളും മനസ്സിലാക്കി വ്യക്തിഗതമായ ഉൽപ്പന്ന ശുപാർശകൾ നൽകാൻ അലക്സയ്ക്ക് കഴിയും.
ഉപയോക്താക്കൾ ഉൽപ്പന്നങ്ങൾക്കായി സെർച്ച് ചെയ്യുമ്പോൾ തന്നെ അവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മറ്റ് ഓപ്ഷനുകളും നൽകുന്ന ഒരു പ്രത്യേക വിൻഡോ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാകും.നിലവിൽ അമേരിക്കയിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ആമസോൺ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ഇത് ഉപയോഗിക്കാം.
ആഗോളതലത്തിൽ ഷോപ്പിംഗ് പ്രക്രിയ ലളിതമാക്കുന്നതിനും ഉപയോക്താക്കളെ കൃത്യമായ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കുന്നതിനും ഈ എഐ വിപ്ലവം വഴിതുറക്കുമെന്നാണ് ആമസോണിന്റെ പ്രതീക്ഷ.
News Summary: E-commerce giant Amazon has introduced a new AI-powered shopping assistant feature named ‘Alexa for Shopping’. This feature combines the capabilities of the Rufus chatbot and Alexa Plus to provide personalized product recommendations based on a user’s shopping history and preferences. Currently launched exclusively for users in the United States, it provides an interactive window with product details and suggestions within the Amazon app and website.

