Web Stories
നന്നായി ഉറങ്ങാം ഉന്മേഷത്തോടെ ഉണരാൻ..! | Sleep well
അത്താഴത്തിന് ശേഷം ഒരു ഗ്ലാസ് കാപ്പി കുടിക്കുന്നത് ചില വ്യക്തികളുടെ ശീലമാണ്
അത്താഴത്തിന് ശേഷം ഒരു ഗ്ലാസ് കാപ്പി കുടിക്കുന്നത് ചില വ്യക്തികളുടെ ശീലമാണ്. എന്നാല്‍ അത് ദോഷഫലമാണ് ഉണ്ടാക്കുക.
ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ അത് ഉറക്കകുറവിന് കാരണമാകുന്നു. അതിനാല്‍ തന്നെ മഗ്‌നീഷ്യം ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ അതായത് പഴം, ഇലക്കറികള്‍ എന്നിവ അത്താഴത്തില്‍ ഉള്‍പെടുത്തുക.
ഉറങ്ങാന്‍ കിടക്കുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തുകയും മാറ്റി വെക്കാന്‍ ശീലിക്കുകയും ചെയ്യുക.
കാരണം ജോലിഭാരങ്ങള്‍ എല്ലാം മാറ്റി വെച്ച് മനസ്സ് ശാന്തമാക്കേണ്ട സമയത്ത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാനസികമായി ധാരാളം ചിന്തകള്‍ ഉടലെടുക്കാന്‍ സാധ്യത ഉണ്ടാവുകയും മനസ്സിന് സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും.
ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഫേസ്ബുക്കും വട്‌സാപ്പും ഒക്കെ നോക്കുന്നതിന് പകരം ശാന്തമായ സംഗീതം ആസ്വദിക്കുകയാണെങ്കില്‍ നല്ല ഉറക്കം ലഭിക്കും എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
..................................................

