കഴുത്ത് വേദന മാറാൻ | Neck pain

കഴുത്ത് വേദന മാറാൻ | Neck pain

ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ്
Updated on
neck pain

➤ ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നടക്കുക. കൂടാതെ ഇരുന്നുകൊണ്ട് തന്നെ കഴുത്തിന് ലഘുവ്യായാമങ്ങൾ നൽകാം.

neck pain

➤ ഇരിക്കുമ്പോൾ വളഞ്ഞിരിക്കാതെ നട്ടെല്ല് നിവർത്തി ഇരിക്കാൻ ശീലിക്കുക. വളഞ്ഞ് ഇരിക്കാൻ സാധ്യതയുള്ള കസേരയിലാണ് നിങ്ങൾ ഇരിക്കുന്നത് എങ്കിൽ പുറം ഭാഗത്ത് സപ്പോർട്ട് നൽകാൻ കുഷ്യൻ ഉപയോഗിക്കാവുന്നതാണ്.

neck pain

➤ ഉറങ്ങാൻ നേരം വലിയ തലയണയ്ക്ക് പകരം ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കാം. കഴുത്ത് വേദനയുള്ളവർ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ കിടക്കുമ്പോൾ താഴ്ന്ന പോകുന്ന കിടക്കകളും ഒഴിവാക്കണം.

neck pain

➤ കിടന്നുകൊണ്ട് ടിവി, കമ്പ്യൂട്ടർ, ഫോൺ തുടങ്ങിവയ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ടുള്ള വായനാശീലവും വേണ്ട.

neck pain

➤ മൊബൈലിൽ ദീർഘനേരം സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ തല ഒരു പ്രത്യേക വശത്തേയ്ക്ക് ചെരിച്ച് പിടിക്കാതെ തല നിവർത്തി പിടിക്കാൻ ശ്രദ്ധിക്കുക.  Other Stories

chees

ചർമസംരക്ഷണത്തിന് ഈ പഴങ്ങൾ കഴിക്കാം

Fresh-juiceHealthy-drink

..................................................

Related Stories

No stories found.
Times Kerala
timeskerala.com