Web Stories
ഹൃദ്രോഗം ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് | Heart disease
ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദ്രോഗം മൂലം ഓരോ വർഷവും20 ദശലക്ഷത്തോളം ആളുകൾ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു
വിയർപ്പ്, ഓക്കാനം, തലകറക്കം, രക്തസമ്മർദ്ദം കൂടുകയോ കുറയുകയോ ചെയ്യുക, നെഞ്ചുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്ന് വിദഗ്ദർ പറയുന്നു.
ശ്വാസതടസ്സം, അമിതമായി ചുമ, ക്ഷീണം, വേഗതയേറിയ ഹൃദയമിടിപ്പ്, കാലുകളിലും കണങ്കാലുകളിലും വീക്കം, എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. കൈകൾക്കുണ്ടാകുന്ന അസ്വാഭാവികമായ വേദന, അസ്വസ്ഥത, മരവിപ്പ് എന്നിവയും ഹൃദ്രോഗ ലക്ഷണമാണ്.
ശാരീരികമായോ മാനസികമായോ എന്തെങ്കിലും സമ്മർദം അനുഭവിക്കുമ്പോഴാണ് ഈ മരവിപ്പും വേദനയും പ്രത്യക്ഷമാകുന്നതെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
പുകവലി കൊറോണറി ധമനികൾക്കുള്ളിൽ ഫാറ്റി ഡിപ്പോസിറ്റുകൾ (ഫലകം) അടിഞ്ഞുകൂടും. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.
ഇഞ്ചി അധികം കഴിച്ചാലുള്ള പ്രശ്നങ്ങള്‍ അറിയാമോ?
അറിയോ ചൂടുള്ള ചെറുനാരങ്ങാ വെള്ളത്തിന്റെ ഈ ഗുണങ്ങൾ
..................................................

