
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു(kerala weather updates). മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് തുടങ്ങിയ നാല് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ മെയ് 27 ന് കാലവർഷം എത്തുമെന്നാണ് റിപ്പോർട്ട്. നിലവിൽ തെക്കൻ ബംഗാൾ ഉൾക്കലിൽ തെക്കുപടിഞ്ഞാറൻ കാലവർഷം സജീവമായിട്ടുണ്ട്. ആൻഡമാൻ ദ്വീപ്, ആൻഡമാൻ കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കുകിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ തുടങ്ങിയ ഇടങ്ങളിൽ കാലവർഷം വ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.