
ബല്ലാരി: മൂന്ന് ലക്ഷം രൂപയ്ക്ക് വ്യാജ സ്വർണനാണയം വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേരെ ബല്ലാരി പോലീസ് അറസ്റ്റ് ചെയ്തു (Gold scam). ഇവരിൽ നിന്ന് 2.30 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. സണ്ടൂർ സ്വദേശികളായ വെങ്കിടേഷ് (45), ശിവകുമാർ (25) എന്നിവരാണ് പിടിയിലായത്.
ഹൈദരാബാദ് സ്വദേശി ചിന്തല കൊമുരയ്യയ്ക്ക് വ്യാജ സ്വർണനാണയങ്ങൾ നൽകി പ്രതികൾ മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തെ തുടർന്ന് പ്രതി കൗൾ ബസാർ പോലീസ് സ്‌റ്റേഷനിൽ പ്രതികൾ കബളിപ്പിച്ചെന്ന് കാട്ടി ചിന്തല കൊമുരയ്യ പരാതി നൽകിയിരുന്നു.
പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.