

മലയാളികളുടെ എക്കാലത്തെയും പ്രിയ ഗായികമാറ്റിൽ ഒരാളാണ് സുജാത മോഹന്‍. വിവിധ ഭാഷകളിലായി, നിരവധി സൂപ്പര്‍ഹിറ്റുകളുള്‍പ്പടെ നൂറു കണക്കിന് ചലച്ചിത്രഗാനങ്ങള്‍ സുജാതയുടെ സ്വരമാധുരിയില്‍ ആസ്വാദകരെ തേടിയെത്തി. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ സുജാത പങ്കുവെച്ച തന്റെ ചില പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.കറുത്ത ജോർജറ്റ് സാരി ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സാരിയുടെ ഇരു വശങ്ങളും സ്കാലപ് വർക്ക് കൊണ്ട് ഫിനിഷ് ചെയ്തിരിക്കുന്നു. പല്ലു ഭാഗത്തായി ഫ്ലോറൽ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്.ഫ്രീ പ്ലീറ്റ് ആയി സാരിയുടുത്ത സുജാത, പ്ലെയിൻ എൽബോ സ്ലീവ് ബ്ലൗസ് ആണ് ധരിച്ചത്.