Uncategorized
പുലർച്ചെ മൂന്ന് മണിയോടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത് അഞ്ചംഗ സംഘം; അധ്യാപികയായ യുവതിയെ വെടിവച്ച് കൊന്നു; പിന്നിൽ ഭൂമിതർക്കമെന്ന് റിപ്പോർട്ട് | Young teacher shot dead
സമസ്തിപൂർ: ചൊവ്വാഴ്ച പുലർച്ചെ സമസ്തിപൂരിലെ ദൽസിംഗ്സരായിയിൽ ക്രിമിനലുകൾ ഒരു അധ്യാപികയെ വെടിവച്ചു കൊലപ്പെടുത്തി (Young teacher shot dead). സരയരഞ്ജൻ സ്‌കൂളിലെ അധ്യാപികയായിരുന്ന, അവ്നിഷ് കുമാർ സാഹിൻ്റെ ഭാര്യ മനീഷ കുമാരി (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അജ്ഞാതരായ അഞ്ച് അക്രമികൾ അധ്യാപികയുടെ വീട്ടിലെത്തിയതായി പറയപ്പെടുന്നു. യുവതി വാതിൽ തുറന്നപ്പോൾ അക്രമി അധ്യാപികയുടെ നെറ്റിയിൽ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഭൂമി തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.