
ബെയ്ജിംഗ്: ടിബറ്റ് ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ എവറസ്റ്റ് കൊടുമുടി കയറുന്നതിന് വിനോദസഞ്ചാരികൾക്ക് ചൈന വിലക്കേർപ്പെടുത്തി (Tibet earthquake). ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റിലെ ജിഗാസെ പ്രവിശ്യയിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് പ്രവർത്തിക്കുന്ന സ്ഥലമാണിത്.
ഈ അപ്രതീക്ഷിത ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നതിനാൽ ടിംഗിരി ക്യാമ്പിലെ വിനോദസഞ്ചാരികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശം നൽകി.