
റിയാദ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുന്ന സൗദി അറേബ്യയിൽ വീണ്ടും മഴ പെയ്യുമെന്ന് മുന്നറിയിപ്പ് (Rain threat in Saudi Arabia). മരുഭൂമിയുടെ ഭൂപ്രകൃതിയുള്ള സൗദി അറേബ്യയിൽ മഴ വളരെ അപൂർവമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആ രാജ്യത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യമാണ്. മക്ക, മദീന, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കനത്ത മഴയാണ്പെയ്യുന്നത്.
സൗദി അറേബ്യയിൽ പ്രതിവർഷം ശരാശരി 10 സെൻ്റീമീറ്റർ മഴ ലഭിക്കുന്നു. എന്നാൽ സൗദിയിൽ രണ്ടു ദിവസത്തിനിടെ 4.9 സെൻ്റീമീറ്റർ മഴ പെയ്തിട്ടുണ്ട്. അതുപോലെ ജിദ്ദ നഗരത്തിൽ 3.8 സെൻ്റീമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മഴയിൽ നിരവധി റോഡുകളും , നടപ്പാതകളും വെള്ളത്തിനടിയിലായി. വീടുകൾക്ക് സമീപം പാർക്ക് ചെയ്തിരുന്ന റോഡുകളും കാറുകളും മഴയിൽ ഒലിച്ചുപോയി.
അതേസമയം, ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ആലിപ്പഴം, പൊടിക്കാറ്റ് എന്നിവയ്‌ക്കൊപ്പം മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
കിഴക്കൻ നഗരങ്ങളായ അൽ അഹ്സ, ജുബൈൽ, അൽ ഖോബാർ, ദമാം, ഖത്തീബ് എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.