

റിയാദ്: സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി തിങ്കളാഴ്ച റിയാദിൽ കൂടിക്കാഴ്ച നടത്തി.
റഷ്യൻ, സൗദി വിദേശകാര്യ മന്ത്രാലയങ്ങൾ കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്തു, ചർച്ചയുടെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് മോസ്കോ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും ലാവ്‌റോവ് സൗദി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ചർച്ച നടത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞു.
അതേസമയം, രണ്ട് വിദേശകാര്യ മന്ത്രിമാരും ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തതായും പ്രാദേശിക, അന്തർദേശീയ അജണ്ടയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തതായും സൗദി വിദേശകാര്യ മന്ത്രാലയം എക്‌സിൽ അറിയിച്ചു.
റഷ്യ-ജിസിസി സ്ട്രാറ്റജിക് ഡയലോഗിൻ്റെ ഏഴാമത് മന്ത്രിതല യോഗത്തിന് മുന്നോടിയായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയുമായും ലാവ്‌റോവ് ചർച്ച നടത്തി. ഞായറാഴ്ചയാണ് ലാവ്‌റോവ് ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തിയത്.