
കൈവ്: ഉക്രൈനിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് (Russia bombing Ukraine).
ഉക്രെയ്നിൻ്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമായ സപോരിഷിയയിലെ അപ്പാർട്ടുമെൻ്റുകളിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമത്തിൽ13 പേർക്ക് ജീവൻ നഷ്ടമായി. കൂടാതെ, മുപ്പതിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തെ ശക്തമായി അപലപിച്ച യുക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്‌കി തൻ്റെ എക്‌സ് അക്കൗണ്ടിലൂടെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
റഷ്യയുടെ ഈ മനുഷ്യത്വരഹിതമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം- സെലെൻസ്‌കി എക്‌സിൽ കുറിച്ചു.
സാധാരണക്കാരായ സാധാരണക്കാരാണ് റഷ്യയുടെ ഈ ആക്രമണത്തിന് ഇരയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.