അഗ്‌ഫാന് നേരെ പാകിസ്ഥാൻ വ്യോമാക്രമണം: 46 പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താലിബാൻ | Pakistan Airstrike in Afghanistan

അഗ്‌ഫാന് നേരെ പാകിസ്ഥാൻ വ്യോമാക്രമണം: 46 പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താലിബാൻ | Pakistan Airstrike in Afghanistan
Published on

കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ മേഖലയിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് (Pakistan Airstrike in Afghanistan). 2021ൽ താലിബാൻ സർക്കാർ സ്ഥാപിതമായതുമുതൽ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനുമായി നിരന്തരം സംഘർഷത്തിലാണ്.ഇടയ്ക്കിടെ അതിർത്തി കടന്ന് പാക്കിസ്ഥാനെ അഫ്‌ഗാനിലുള്ള തീവ്രവാദ സംഘടനകൾ ആക്രമിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ സൈന്യവും ഇടയ്ക്കിടെ തിരിച്ചടിക്കാറുണ്ട്.

ഇതിനിടെ , അടിക്കടി സന്ദർശനം നടത്തുന്ന ഭീകരരുടെ ഒളിത്താവളങ്ങൾ നിരീക്ഷിച്ച പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തുകയായിരുന്നു. ഈ ആക്രമണത്തിലാണ് 46 പേർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി അഫ്ഗാനിസ്ഥാനിലെ പാർമൽ ജില്ലയുടെ കിഴക്കൻ പ്രദേശമായ പക്തിക പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം , കൊല്ലപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം.

അതേസമയം , ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് അഫ്ഗാൻ വൃത്തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com