
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ ചാവേർ ആക്രമണത്തിൽ 5 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു. 32 പേർക്ക് ഗുരുതരമായി പരിക്കേറ്റു (Pakistan terror attack). ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും , മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ നഗരമായ ദർബത്തിൽ വച്ച് ബസിനു നേരെ ചാവേർ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.
അതേസമയം , ചാവേർ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ടൈഗേഴ്സ് ഓഫ് ഇന്ത്യ ഏറ്റെടുത്തു. ആക്രമണത്തെ ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുക്തി അപലപിച്ചു. 'നിരപരാധികളെ ഉപദ്രവിക്കുന്നവർ മനുഷ്യരെന്ന് വിളിക്കപ്പെടാൻ യോഗ്യരല്ല' എന്ന് അദ്ദേഹം പറഞ്ഞു .