മനിലയിൽ ജനവാസകേന്ദ്രത്തിൽ വൻ തീപിടിത്തം; ആയിരത്തിലേറെ വീടുകൾ കത്തിനശിച്ചു | Fire breaks out in Manila

മനിലയിൽ ജനവാസകേന്ദ്രത്തിൽ വൻ തീപിടിത്തം; ആയിരത്തിലേറെ വീടുകൾ കത്തിനശിച്ചു | Fire breaks out in Manila
Published on

മനില : ഫിലിപ്പീൻസിലെ മനിലയില്‍ ഉണ്ടായ വൻ തീപിടിത്തത്തിൽ ആയിരത്തിലധികം വീടുകൾ കത്തിനശിച്ചതായി റിപ്പോർട്ട് (Fire breaks out in Manila). തീ ആളിക്കത്തിയതോടെ , നിമിഷങ്ങൾക്കുള്ളിൽ മൂവായിരത്തോളം പേർ ഭാവനരഹിതരായതായാണ് റിപ്പോർട്ട്. മനിലയിലെ ടോണ്ടോയിലെ ഇസ്‌ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

അതേസമയം , തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേന ശ്രമങ്ങൾ നടത്തി വരികയാണ്. വ്യോമസേനയുടെ രണ്ടു വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുണ്ടെന്നാണ് റിപ്പോർട്ട്. മനില മേഖലയിലെ മുഴുവൻ ഫയർ എഞ്ചിനുകളും തീ അണയ്ക്കാൻ എത്തിയിട്ടുണ്ട്. കുടിയേറ്റക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം പടരാൻ കാരണമായി.

Related Stories

No stories found.
Times Kerala
timeskerala.com