മിസ് യൂണിവേഴ്‌സ് കിരീടം ചൂടി 21കാരി വിക്ടോറിയ കെജർ

മിസ് യൂണിവേഴ്‌സ് കിരീടം ചൂടി 21കാരി വിക്ടോറിയ കെജർ
Updated on

മെക്‌സിക്കോ: 2024ലെ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഡെന്മാർക്കിൻ്റെ വിക്ടോറിയ കെജർ വിജയിച്ച്. ഇതോടെ 73-ാമത് മിസ് യൂണിവേഴ്‌സായി വിക്ടോറിയ. 2024 ലെ മിസ്സ് യൂണിവേഴ്സ് മത്സരം മെക്സിക്കോയിലാണ് നടന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 130 പേർ മത്സരത്തിൽ പങ്കെടുത്തു. ഡെന്മാർക്ക്, വെനസ്വേല, മെക്സിക്കോ, നൈജീരിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് വിജയിയെ നിശ്ചയിക്കുന്ന റൗണ്ടിൽ പങ്കെടുത്തത്.

അവസാന റൗണ്ടിൽ ഡെന്മാർക്കിൻ്റെ വിക്ടോറിയ കെജർ വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. നൈജീരിയയിൽ നിന്നുള്ള ചിദിമ്മയ്ക്കാണ് രണ്ടാം സ്ഥാനം.

മെക്സിക്കോയിൽ നിന്നുള്ള മരിയ ഫെർണാണ്ട മൂന്നാം സ്ഥാനം നേടി. നാലാം സ്ഥാനം തായ്‌ലൻഡിൽ നിന്നുള്ള സുസാദ സ്വാൻഗിരിയും അഞ്ചാം സ്ഥാനം വെനസ്വേലയിൽ നിന്നുള്ള ഇലിയാന മാർക്കസും നേടി. വിശ്വസുന്ദരി പട്ടം നേടിയ ഡെൻമാർക്കിലെ വിക്ടോറിയ

ആരാണ് വിക്ടോറിയ കെജർ?

* ഡെൻ മാർക്കിൽ നിന്നുള്ള വിക്ടോറിയ കെജർ 21 വയസ്സുകാരിയാണ്.

* ഒരു ബിസിനസ്സുകാരിയും നർത്തകിയുമാണ് വിക്ടോറിയ .

* ബിസിനസ്, മാർക്കറ്റിംഗ് എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്.

* ഡെൻ മാർക്ക് സ്വദേശിയായ വിക്ടോറിയ കെജർ ആദ്യമായാണ് മിസ് യൂണിവേഴ്സ് പട്ടം നേടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com