Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeNationalകർത്തവ്യപഥിലെ പെൺകരുത്ത്: രാഷ്ട്രപതിക്കൊപ്പം പതാക ഉയർത്തി ഫ്ലൈറ്റ് ലഫ്റ്റനൻ്റ് അക്ഷിത...

കർത്തവ്യപഥിലെ പെൺകരുത്ത്: രാഷ്ട്രപതിക്കൊപ്പം പതാക ഉയർത്തി ഫ്ലൈറ്റ് ലഫ്റ്റനൻ്റ് അക്ഷിത ധൻകർ | Republic Day

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം ദേശീയ പതാക ഉയർത്താനുള്ള നിയോഗം ലഭിച്ചത് ഹരിയാണ സ്വദേശിനിയായ ഫ്ലൈറ്റ് ലഫ്റ്റനന്റ് അക്ഷിത ധൻകറിനാണ്. സൈനിക സേവനത്തിലെ സ്ത്രീകളുടെ കരുത്തും അർപ്പണബോധവും വിളിച്ചോതുന്നതായിരുന്നു കർത്തവ്യപഥിലെ ഈ നിമിഷം.(Flight Lieutenant Akshita Dhankar hoists the flag with the President on Republic Day)

സൈനിക പാരമ്പര്യമുള്ള ഹരിയാണയിലെ ‘കസ്നി’ എന്ന ഗ്രാമത്തിലാണ് അക്ഷിതയുടെ ജനനം. പിതാവ് പരേഡിൽ പങ്കെടുക്കുന്നത് കണ്ടതാണ് യൂണിഫോമിനോടുള്ള താൽപ്പര്യം വർദ്ധിപ്പിച്ചത്. ഡൽഹി സർവ്വകലാശാലയിലെ ഖൽസ കോളേജിൽ പഠിക്കുമ്പോൾ എൻസിസി കേഡറ്റ് സർജന്റ് മേജറായി നേതൃപാടവം തെളിയിച്ചു.

2023 ജൂൺ 17-ന് വ്യോമസേനയുടെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ കമ്മീഷൻ ചെയ്യപ്പെട്ടു. നിലവിൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് പദവിയിൽ ലോജിസ്റ്റിക്സ്, പേഴ്സണൽ മാനേജ്‌മെന്റ് ചുമതലകൾ വഹിക്കുന്നു. രണ്ടു മാസത്തിലേറെ നീണ്ട കഠിനമായ പരിശീലനമാണ് ഈ ദൗത്യത്തിനായി അക്ഷിത നടത്തിയത്. രാഷ്ട്രപതിക്കൊപ്പം പതാക ഉയർത്താൻ ലഭിച്ച അവസരം തന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് അവർ പ്രതികരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala