
പത്തനംതിട്ട: ഇന്ന് നടന്ന നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ആൾമാറാട്ടം നടന്നെന്ന സംശയത്തിൽ വിദ്യാർത്ഥിയെ ചോദ്യം ചെയ്തിരുന്നു(NEET exam). തൈക്കാവിലെ പരീക്ഷാ സെന്ററിലാണ് ആള്മാറാട്ട ശ്രമം നടന്നത്.
ഹാൾടിക്കറ്റിൽ പേരിലുള്ള വൈരുധ്യം ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചതും പോലീസ് തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ ചോദ്യം ചെയ്തതും. എന്നാൽ തനിക്ക് ഹാൾടിക്കറ്റ് നെയ്യാറ്റിൻകര അക്ഷയ സെന്ററിൽ നിന്നാണ് ലഭിച്ചതെന്ന് വിദ്യാർത്ഥി മൊഴി നൽകി. ഇത് വ്യാജ ഹാൾ ടിക്കറ്റ് ആണോ എന്ന പരിശോധന നടന്നു വരികയാണ്.