
പത്തനംതിട്ട: കോന്നിയിൽ കഴിഞ്ഞ ദിവസം നാലു വയസുകാരൻ മരച്ച സംഭവത്തിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ(Konni).
കോന്നി ആനക്കൂട്ടിൽ ഗാർഡൻ ഫെൻസിംഗിന്റെ കോൺക്രീറ്റ് തൂണിൽ ചാരി നിന്ന് ഫോട്ടോ എടുക്കവെ കോൺക്രീറ്റ് തൂൺ വീണാണ് കുട്ടി മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അടൂർ കടമ്പനാട് സ്വദേശികളായ അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാമിനാണ് ഈ ദാരുണാന്ത്യത്തിൽ ജീവൻ നഷ്ടമായത്. നാലടിയോളം നീളം ഉള്ള തൂണുകൾക്ക് ബലക്ഷയ പരിശോധന നടത്തിയിരുന്നില്ല.