
അമ്മയായിട്ടും അമ്മയെന്ന
വിളിക്കേൾക്കാതെ പോയവൾ ഞാൻ
ഉള്ള് കടലോളമലയടിക്കുന്ന നേരവും
തിരിഞ്ഞു നോക്കാതെ പോയവൾ ഞാൻ!..
വേരു പടന്നൊരാ ഉദരം കണ്ടിട്ടും
വേരറ്റുമാറ്റി ഞാൻ നിന്നെയെന്നോമലേ..
വേരറുത്തു മാറ്റുന്ന നേരവും
മുഖം തിരിഞ്ഞല്ലാതെ നിന്നില്ല ഞാൻ!..
കടലിരമ്പം കണക്കെ നീ കരഞ്ഞിട്ടും,
തേങ്ങുമാം പൈതലേ നിന്നെ
ഞാൻ കോരിയെടുത്തതില്ല.
കണ്ണീരു മാറ്റുവാനുെള്ളാരു സൂത്രമാം
മാതൃത്വം നിൻ ചുണ്ടിൽ വിളമ്പിയില്ല.
പിന്നെ ഞാനോർത്തുവെന്തിനു
നീറേണ്ടു ഞാൻ? സ്വയം, വാടക
കുടിശ്ശിക തന്നു തീർത്തല്ലോ നിന്നച്ചനമ്മ?
പോകുന്നു സമയമായി ,
ഞാൻ നടന്നു നീങ്ങട്ടെ
വാടക മുറിക്കായി ഭ്രൂണങ്ങൾ
കാത്തുനിൽക്കുന്നു വേറെയും!..
-----------------------------------
വിൻഷ പ്രകാശ്
പാലക്കാട്