
ചുറ്റിനും വീണു കിടക്കുന്ന അക്ഷരങ്ങളാലൊരു
കുഞ്ഞു കൊട്ടാരം തീർത്തിടാൻ കഴിഞ്ഞിട്ടുമെന്തേ
നിനക്കായൊരു സ്വപ്നസൗധം തീർത്തു നിന്നെ-
യൊന്നു വർണിക്കാൻ കഴിയാതെനിക്ക് പോയത്?
വാക്കുകൾക്ക് പഞ്ഞമില്ലാതിരുന്നിട്ടുമോരോ
വാക്കുമെൻ ഗളത്തിൽ അടക്കം ചെയ്തു ഞാനെന്തേ
മൗനം ഭജിച്ചു നിന്നെ ശ്രവിച്ചത്?
നാം തമ്മിൽ പങ്കിട്ട സംഭാഷണശകലത്തിൻ
സ്നേഹമുത്തുകൾ അടുക്കിയൊരു മാല
കൊരുക്കാമായിരുന്നിട്ടും പാതിവഴിയിലവയെല്ലാം
പാഴാക്കി മറവിയുടെ കല്ലറയിൽ അടക്കം
ചെയ്തതെന്തേ ഞാൻ?
ഒന്നുമില്ലെങ്കിലും ഒന്നിനുമല്ലെങ്കിലും
ഒരുപിടിയോർമ്മകൾ ഇതാ ഞാനഗ്നിക്കിരയാക്കുന്നു.
ഇനിയൊരിക്കലും മുളച്ചുവരാത്തൊരീവിധം
എന്നെന്നേക്കുമായി...
--------------------------------------
അശ്വനി പൊന്നു