
അറിയാതെ മൗനം
പുഞ്ചിരി തൂകിയപ്പോൾ
കണ്ണുകൾ കഥ പറഞ്ഞു
ഒരായിരം കഥകൾ...
നിമിഷനേരത്തെ ദൈർഘ്യമേ
ആ പുഞ്ചിരിക്ക് ഉള്ളൂ.
എങ്കിലും എനിക്കൊരു
ആയുസ്സിന്റെ
വിലയുണ്ടായിരുന്നു.
കാലങ്ങൾക്കപ്പുറം
ആ പുഞ്ചിരി എന്നെ
ഭ്രാന്ത് പിടിപ്പിക്കുന്നു.
ചിന്തകളിൽ ഭ്രാന്ത്
നിറയുമ്പോൾ നീ പൂക്കുന്നു...
----------------------------------------
സിധ്യാ രാജേഷ്
എറണാകുളം