Pic Credits: Google
Times of Tales
പ്രണയമഴ
നറുമണി പൊൻവെയിൽ നാണം പെയ്യവെ
മഴയായ് തോന്നിയതെന്തേ?
സ്വപ്നം കണ്ടുനീ മിഴിപൂട്ടിയൊരുനേരം
തൊട്ടാവാടിയായ് നിന്നു.
അധരങ്ങളെൻ കവിൾപ്പൂവിതളോടപ്പോൾ
കിന്നാരമെന്തോ ചൊല്ലീ.
മിഴികളിൽ ഇതളിട്ടു നാണം കുണുങ്ങവെ
അറിയാതെ മൂളിയെൻ പ്രേമം!
എരിയുമെൻ നെഞ്ചിൽ താളം പിടിച്ചുവോ
വിരലുകളാൽ നീ മെല്ലേ...
കരിമഷിപ്പീലിയാൽ നിനവുകളോരോന്നും
കവിതകളായ് മനമെഴുതി.
പ്രണയാർദ്രസുന്ദര നെഞ്ചോടു ചേർന്നൊരു
കുഞ്ഞുപൂവായ് ഉറങ്ങി.
ഒരു വേളയെന്നിലെ പ്രേമാഭിലാഷം മധു
ചുംബനമായൊഴുകീ
മെല്ലെ, മധു മഴയായതു മാറി...
---------------------------------------------------
കോട്ടാത്തല ശ്രീകുമാർ
കൊല്ലം