
മറവി തൻ ചുഴിയിൽ പിടയുന്ന നിന്നെ
കാണുന്ന നേരമെൻ നെഞ്ചെരിയുന്നു.
അതറിയുന്നുവോ നീ, ഓർമ്മ തൻ
കുഴിമാടത്തിൽ കേഴുന്ന നിന്നെ
കണ്ടൊരാ മാത്രയെൻ കണ്ഠം ഇടറുന്നു.
അതറിയുന്നുവോ നീ, മയിൽപ്പീലി
തഴുകിയുണർത്തിയ മാനസം
ചേതനയറ്റ പോൽ ഉറങ്ങി കിടക്കുന്നു.
മറവിയുടെ പിടിയിലകപ്പെട്ട കൊച്ചു
പൂമ്പാറ്റ പോൽ നീ ചിറകു
വിടർത്തുന്നു ദിക്കറിയാതെ...
------------------------------------
സുകൃത ശങ്കർ
പാലക്കാട്