നിൻ വാക്കിനായ്(കവിത)-ആര്യ എസ് നായർ

poem
pic credits : Google
Published on

ഴയുടെ ചുംബന പൂക്കളിൽ നിറയുന്ന

വിടരുന്ന നിൻ അധരം

കരിമഷി പടരുന്ന കരിമിഴിയിണകളിൽ

കനവിന്നിതെന്തു സുഖം

കുങ്കുമ പൊട്ടിന്റെ ചാരുതയേകുന്ന

മഴവില്ലിൻ അഴകല്ലേ നീ

എന്നും മനതാരിൽ നിനവല്ലേ നീ

അഴകേഴും നിൻ വാർമുടി ചുരുളുകൾ

തഴുകാനായി ഞാൻ കൊതിച്ചു.

പാദസരത്തിന്റെ മർമ്മരനാഥമെൻ

ഹൃദയത്തിൻ ശങ്കോലിയായ്‌...

വെണ്ണക്കൽ മണ്ഡപവാതിൽ തുറന്നു നീ

വെള്ളരി പ്രാവായ് പറന്നു.

കാത്തിരിപ്പൂ ഞാനീക്കൽപ്പടവിൽ നിൻ

മനസ്സിൻ ജാലകം തുറപ്പാൻ...

-------------------------------------------

ആര്യ എസ് നായർ

തിരുവനന്തപുരം

Related Stories

No stories found.
Times Kerala
timeskerala.com