poem
pic credits : Google

മഴത്തുള്ളികൾ(കവിത)- സിന്ധു സുഗതൻ

Published on

മുത്തുമണി പോലെ തത്തോം തത്തോം

താഴത്തു വീഴും മഴത്തുള്ളിയെ

ഇത്തറേം പൊക്കത്ത് മാനത്തു തമ്പുരാൻ

കെട്ടിയിടുന്നതിതെങ്ങിനെയൊ?

മന്നിതിലിങ്ങനെ കിന്നാരോം ചൊല്ലി

തുള്ളിക്കളിച്ചങ്ങൊഴുകിയോളെ...

പൊള്ളിച്ചു നീയങ്ങു മാനത്തു കൊണ്ടുപോയ്

കെട്ടിയിടുന്നതിതെങ്ങിനെയൊ?

എത്തറ ചിന്തിച്ചു പുണ്ണാക്കി ഏൻ തല

ഉത്തരം കിട്ടീല്ല തമ്പുരാനേ...

തപ്പി പിടഞ്ഞു ഞാൻ ഉത്തരം കിട്ടാനായ്

തത്ര പെടുന്നതു കാണണില്ലേ?!

പെട്ടെന്ന് ചൊല്ലെൻറ തമ്പുരാനേ

കഷ്ടമിതെൻ കാരൃം തമ്പുരാനേ

ഉത്തരം കിട്ടണ നേരം വരെ

ഏൻറ മണ്ടയിൽ മറ്റൊന്നും കേറുകില്ല

കഷ്ട മിതെന്തൊരു കഷ്ടമിതെൻ കാരൃം

കഷ്ടിച്ചു കാക്കെൻറ തമ്പുരാനേ...

മുത്തുമണി പോലെ തത്തോം തത്തോം

താഴത്തു വീഴും മഴത്തുള്ളിയെ

ഇത്തറേം പൊക്കത്ത് മാനത്തു തമ്പുരാൻ

കെട്ടിയിടുന്നതിതെങ്ങിനെയൊ?

കെട്ടിയിടുന്നതിതെങ്ങിനെയൊ?..

-----------------------------------------

സിന്ധു സുഗതൻ

കോട്ടയം

Times Kerala
timeskerala.com