
ഒരു നിമിഷം നാവിൽ തൂങ്ങിയ
മധുരം പിന്നെ മയക്കമായി
മയക്കത്തിൻ ആലസ്യത്തിൽ
ഓർമ്മകൾ മങ്ങി തുടങ്ങി
മൗനത്തിൻ മഞ്ഞുവീഴ്ചയിൽ
ഞാൻ ചിറക് ചമച്ച് പറന്നു.
ഞാൻ സൃഷ്ടിച്ച ലോകത്തിൽ
സ്വപ്ന വർണ്ണങ്ങളില്ലായിരുന്നു.
അവയ്ക്കെല്ലാമാരൊക്കെയോ
കറുപ്പിൻ ചായക്കൂട്ടുകൾ
ചാർത്തികൊടുത്തിരുന്നു.
ഞാൻ കത്തിയെരിച്ചും
കുത്തിനിറച്ചും നിർമ്മിച്ച
സ്വപ്നത്തിൽ നിന്നിറങ്ങുമ്പോൾ,
മയക്കമല്ല, ചുറ്റും വേദന
നിറഞ്ഞൊരു ലോകമായിരുന്നു
ജീവിക്കാൻ ആശ വീണ്ടും
എന്നിൽ വേരോടിയപ്പോൾ,
എല്ലാം കൈവിട്ടുപോയി...
ചുറ്റിനും,വേദനയുടെ ഇരുണ്ട
വേലിയേറ്റത്തിൽ ഞാനൊറ്റക്കായി!
--------------------------------------
അശ്വതി പൊന്നു