
രാവിലെ എണിറ്റു അവൻ ചുറ്റുമൊന്നു നോക്കി. പാത്രങ്ങൾ ഉൾപ്പടെ എല്ലാം തകർന്നു കിടക്കുന്നു. എല്ലാവരും അവനെ പേടിയോടെ നോക്കുന്നു. ലഹരി ഉപയോഗിച്ച് രാത്രിയിൽ അവനുണ്ടാക്കിയ പ്രശ്‍നങ്ങൾ ഓർമ്മ വന്നു.
മുമ്പൊന്നും അവൻ ഒരു ലഹരിക്കും അടിമയല്ലായിരുന്നു. ആരോടും ഒരു ഉപദ്രവമില്ലാത്ത മനുഷ്യൻ. അവനു ചുറ്റുമുള്ളവരുടെ കാഴ്ചപ്പാടുകൾ ആണ് അവന്റെ ജീവിതത്തിൽ ലഹരി സമ്മാനിച്ചത്.
ചെറുപ്പം തൊട്ടു ഒന്നിച്ചു പഠിച്ച അവന്റെ കൂട്ടുകാരി കല്യാണം കഴിച്ചു പോയപ്പോഴും അവരുടെ സൗഹൃദം അവസാനിച്ചില്ല.
ഇന്നവനെയും അവളെയും അവളുടെ വീട്ടിൽ നിന്നു അനശാസ്യ കുറ്റത്തിന് നാട്ടുകാരും അവളുടെ ഭർത്താവും പിടിച്ചു. എന്നാൽ അവർ തമ്മിൽ ശാരീരിക ബന്ധം നടന്നില്ല എന്ന് പറഞ്ഞു പോലീസ് അവരെ വെറുതെ വിട്ടു. പക്ഷേ, നാട്ടുകാരുടെ സംസാരം, അവരുടെ അർത്ഥം വെച്ചുള്ള വാക്കുകൾ അതെല്ലാം അവനെ നാണം കെടുത്തി. കല്യാണ ആലോചനകൾ വരെ മുടങ്ങി പോയി.
അങ്ങനെ എല്ലാം സഹിച്ചും ക്ഷമിച്ചും നിന്ന അവൻ ഒരു രാത്രിയിൽ ലഹരി ഉപയോഗിച്ചു തുടങ്ങി.
നിരന്തരമായ ലഹരി ഉപയോഗത്താൽ, സന്തോഷത്തിനും സമാധാനത്തിനും പകരം ദേഷ്യം മാത്രമായിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞത്.
ഞാൻ രാത്രിയിൽ ഇത്ര അധികം സാധങ്ങൾ പൊട്ടിച്ചോ? എന്ന് മനസ്സിൽ പറഞ്ഞ് അവൻ തന്റെ മുറിയിലേക്കു പോയി.
ഇപ്പോൾ അവനു ദേഷ്യം അല്ല സങ്കടം ആണ് വരുന്നത്. ആരും അവനെ മനസിലാക്കിയില്ല എന്ന സങ്കടം!
നിന്റെ ഭർത്താവിനു ഒരു പയ്യനുമായി ശരീരികമായ ബന്ധമുണ്ടെന്നു പറഞ്ഞില്ലാരുന്നേൽ അവൾ അയാളെ ഡിവോഴ്സ് ചെയ്യുവാരുന്നോ?.
ഒരു തെറ്റും ചെയ്യാത്ത എന്നെയും അവളെയും അയാൾ ഇങ്ങനെ ഉപദ്രവിക്കില്ലാരുന്നു...
അവൻ അങ്ങനെ ഓരോന്നും ഓർത്തു മുറിയിൽ സങ്കടത്തോടെ ഇരുന്നു.
--------------------------------------------
ജോബി പേഴുംമൂട്ടിൽ
കോട്ടയം